Monday, December 8, 2025
17.5 C
Bengaluru

വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

‘വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച്‌ സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവർക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണം. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ഞാൻ വയനാട് സന്ദർശിച്ചു. ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാൻ കണ്ടതാണ്. 224 പേരാണ് മരിച്ചത്. നൂറുകണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു’, – രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിശമന സേന എന്നിവയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നിവയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായം വയനാടിനായി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന് ദുരന്തത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണം എന്നും അദ്ദേഹ ആവശ്യപ്പെട്ടു.

വയനാട്ടിലെ ദുരന്തത്തില്‍ 200 ലേറെ പേരാണ് മരിച്ചത് എന്നും അത്രയും പേരെ കാണാതായിട്ടുണ്ട് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ദുരന്തം നടന്ന പല സ്ഥലങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബം ഒന്നാകെ നഷ്ടമായവരും ഒരാള്‍ മാത്രം അവശേഷിക്കുന്നവരും അവിടെ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

TAGS : WAYANAD LANDSLIDE | RAHUL GANDHI | LOKSABHA
SUMMARY : Wayanad landslides: Rahul Gandhi to announce rehabilitation package in Lok Sabha

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബ​ലാ​ത്സം​ഗ കേ​സ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്...

കാർ 800 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ക്ഷേത്ര ദർശനത്തിന് പോയ കുടുംബത്തിന്റെ കാർ 800...

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്

കൊ​ച്ചി: യു​വ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ്...

ഗോവ തീപിടിത്തം: മരിച്ചവരില്‍ ബെംഗളൂരു സ്വദേശിയും

പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരെയും തിരിച്ചറിഞ്ഞു....

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഹോംഗ്രൗണ്ട് ചിന്നസ്വാമി സ്റ്റേഡിയം തന്നെ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങൾ ചിന്നസ്വാമി...

Topics

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍...

മാലദ്വീപ് മുൻ പ്രസിഡന്റ് ആയുർവേദ ചികിത്സയ്ക്കായി ബെംഗളൂരുവിൽ

ബെംഗളൂരു: മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആയുർവേദ ചികിത്സയ്ക്കായി...

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ...

ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി...

പരപ്പന അഗ്രഹാര ജയിലിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ള പ്രതി ഉള്‍പ്പെടെയുള്ളവര്‍ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിന്റെ...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും 

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര...

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും....

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം...

Related News

Popular Categories

You cannot copy content of this page