ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് പ്രവൃത്തികളുടെ ഭാഗമായി എംജി റോഡിലെ ട്രിനിറ്റി സർക്കിൾ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പണി സുഗമമാക്കുന്നതിനായി പാതയുടെ ചില ഭാഗങ്ങൾ അടച്ചിടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നവ നഗരോത്ഥാന പദ്ധതി പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പുനർനിർമ്മാണത്തിന് 10 മുതൽ 15 ദിവസം വരെ എടുത്തെക്കും. രണ്ട് കിലോമീറ്ററോളം ഭാഗത്താണ് പുനർനിർമ്മാണം നടക്കുക.
നഗരത്തിലെ ഏറ്റവും ഉയർന്ന വാണിജ്യ ഇടനാഴികളിലൊന്നായ എംജി റോഡിന്റെ ശോച്യാവസ്ഥ ഏറെ ചര്‍ച്ചയായിരുന്നു. 40 വർഷത്തിനു ശേഷമാണ് എംജി റോഡ് പൂർണമായി നവീകരിക്കുന്നത്. മാലിന്യ പൈപ്പുകളും ശുദ്ധജല പൈപ്പുകളും ഒഎഫ്സി കേബിളുകളും പൂർണമായി മാറ്റി സ്ഥാപിച്ചതിനു ശേഷം റോഡ് കോൺക്രീറ്റ് ചെയ്യും. ഇക്കഴിഞ്ഞ ഡിസംബറില്‍ റോഡ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജിബിഎ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.
SUMMARY: White topping works; Traffic control from Trinity Circle to Anil Kumble Circle on MG Road















