ആരാകും കേരള മുഖ്യന്‍? രണ്ടാം ഘട്ട ചർച്ചകൾ ഡൽഹിയിൽ തുടരുന്നു

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡല്‍ഹിയില്‍ തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുള്ളത്. ഇവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും. കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്.

കേന്ദ്ര നേതൃത്വം വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന ധാരണയിലാണ്. പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളയാള്‍ മുഖ്യമന്ത്രിയാവുക എന്ന പാര്‍ട്ടി പിന്തുടരുന്ന ജനാധിപത്യ മര്യാദ നടപ്പാക്കണം എന്ന നിലപാടിലാണ് കേരള നേതൃത്വം.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചേരി തിരിഞ്ഞ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെയാണ് ചർച്ച വേഗത്തിലാക്കിയത്. ഡൽഹിയിലെ വസതിയിലുണ്ടെങ്കിലും കേരള ചർച്ചയിൽ കെ.സി പങ്കെടുത്തിരുന്നില്ല. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാൻഡ് കാണും. എംഎൽഎമാരുടെ ഭൂരിപക്ഷത്തേക്കാൾ ഉപരി സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ അന്തരിക്ഷം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

അതേസമയം മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ ചര്‍ച്ചക്കായി ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് കേരള ഹൗസില്‍ വിദ്യാര്‍ഥികളുടെ ഗംഭീര സ്വീകരണം. സതീശനെ തോളിലേറ്റിയാണ് ജെന്‍സി വിദ്യാര്‍ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. ജാമിയ മിലിയ, ഡൽഹി സർവകലാശാല വിദ്യാർഥികൾ ഇന്നലെ രാത്രിമുതല്‍ അവരുടെ നായകനായി കാത്തു നിന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. കേരളം യു ഡി എഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം. കണ്ണേ കരളേ വി ഡി എസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാര്‍ഥികള്‍ വരവേറ്റത്.
SUMMARY: Who will be the Chief Minister of Kerala? Second phase of talks continue in Delhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി...

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജൻറുമാരും വിജിലൻസിൻ്റെ പിടിയിൽ

കൊച്ചി:  കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ പിടിയിലായി....

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി 7 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക്...

കർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്

ബെംഗളൂരു: കർണാടക നിയമസഭയുടെ പുതിയ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. മുൻ സ്പീക്കർ...

റബീഉൽ അവ്വൽ ഒന്ന് ശനിയാഴ്ച; ബെംഗളൂരുവില്‍ നബിദിനം ഓഗസ്റ്റ് 26 ന് 

ബെംഗളൂരു: റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ സഫർ മുപ്പത് പൂർത്തിയാക്കി 15ന്...

സ്വാതന്ത്ര്യദിനം; കർണാടക ലോക്ഭവനിൽ 16, 17, 18 തീയതികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം

ബെംഗളൂരു: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, ഓഗസ്റ്റ് 16, 17, 18 തീയതികളിൽ വൈകുന്നേരം...

ജയിലിൽ മൊബൈൽ പിടിച്ചെടുത്ത് പോലീസ്; പ്രജ്ജ്വൽ രേവണ്ണയുയെ ജനറൽ സെല്ലിലേക്ക് മാറ്റി 

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ജെ.ഡി.എസിന്റെ...

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

Related Articles

Popular Categories