ബെംഗളൂരു: ബെംഗളൂരു നോർത്ത് റൈഞ്ചിന് കീഴിൽ നടന്ന മുസാബഖ 2026 ഇസ്‌ലാമിക കലാ സാഹിത്യ മത്സരത്തിൽ മലബാർ മുസ്‌ലിം അസോസിയേഷന് (എംഎംഎ) കീഴിലുള്ള മദ്രസക്ക് ഹാട്രിക് വിജയം. ഹയാത്തുൽ ഇസ്‌ലാം മദ്രസയാണ് 305 പോയൻ്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 288 പോയൻ്റുകൾ നേടി അൽ മദ്റസത്തുൽ ബദ്‌രിയ യശ്വന്തപുരം രണ്ടാം സ്ഥാനവും, 133 പോയൻ്റുകൾ നേടി നൂറുൽ ഹുദ താനറി റോഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് സമസ്ത റൈഞ്ച് , ജില്ല, സ്റ്റേറ്റ്, നാഷണൽ ലെവൽ മത്സരങ്ങൾ രണ്ട് വർഷത്തിലൊരിക്കൽ മുസാബഖ എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മൈസൂർ റോഡ് എം.എം.എ ക്രസൻ്റ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ 17 മദ്രസകളിലായി മൂന്നൂറിൽപരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.
വിവിധ ഭാഷകളിലായിഗാനം, പ്രസംഗം,ദഫ്, ബുർദ, കഥ പറയൽ, മൗലിദ് പാരായണം, ക്വിസ്, ബാങ്ക്, ഖുർആൻ പാരായണം തുടങ്ങി അനവധി മൽസരങ്ങൾ നാല് സ്‌റ്റേജുകളിലായാണ് നടന്നത്.
രാവിലെ 9 മണിക്ക് റൈഞ്ച് പ്രസിഡണ്ട് ഹുസൈനാർ ഫൈസിയുടെ പ്രാർത്ഥനക്ക് ശേഷം സ്വാഗത സംഘം ചെയർമാൻ പി. എം. അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി. പൊതുസമ്മേളനം എം.എം. എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉൽഘാടനം ചെയ്തു. പി. എം. അബ്ദുൽ ലത്തീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഹംസ ഫൈസി സ്വാഗതം പറഞ്ഞു.
യശ്വന്തപുരം മഹല്ല് ജനറൽ സെക്രട്ടറി വി.കെ. നാസർ ഹാജി, ഗൗരിപ്പാളയം മഹല്ല് പ്രസിഡണ്ട് അബു ഹാജി, റൈഞ്ച് ട്രഷറർ ശംസുദ്ധീൻ കൂടാളി ,ജില്ലാ പ്രസിഡണ്ട് അബ്ദുറസാഖ് ഫൈസി, മുഹമ്മദ് ഇസ്മാഈൽ ഫൈസി, ഇബ്രാഹീംഖലീൽ ദാരിമി,കെ.എച്ച്. ഫാറൂഖ്, മുനീർ ഹെബ്ബാൾ, കെ സി ഖാദർ, കബീർ ജയനഗർ,വൈക്കിംഗ് മൂസ ഹാജി, പി.എം. മുഹമ്മദ് മൗലവി, സി എച്ച് മൻസൂർ, ടി.സി. ശബീർ ,വി.സി. മുനീർ, തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫികൾ നേതാകൾ ചേർന്ന് വിതരണം ചെയ്തു. അഷ്റഫ് മലയമ്മ നന്ദി പറഞ്ഞു.
SUMMARY: Bengaluru North Range Musabaqa Concludes; MMA Madrasa Secures a Hat-trick Victory















