ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഇന്നലെ രാവിലെ ബന്ദിപൂർ വനത്തിലാണ് സംഭവം. ഇയാൾ മലയാളിയാണെന്ന് സംശയമുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്.
Risking your life for a selfie isn’t worth it.
A Kerala tourist in Bandipur learned the hard way after stepping out of his vehicle for a photo, only to be charged and trampled by a wild elephant.
Lucky to survive. 🐘🚫📸 #WildlifeSafety #Bandipur pic.twitter.com/1LJ3gYtGgz
— Gautam (@gautyou) August 11, 2025
ഓടുന്നതിനിടെ താഴെ വീണതോടെ കാട്ടാന ഇയാളുടെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ചിന്നംവിളിച്ചുകൊണ്ട് തുമ്പിക്കൈ പൊക്കി ആക്രമിക്കാൻ നോക്കി. ചെടികൾക്കിടയിലൂടെ ഓടിയ യുവാവ് റോഡിലേക്ക് കയറിയപ്പോഴേക്കും തെന്നിവീണു. ഈ സമയംകൊണ്ട് ആന പിന്നിലെത്തുകയും നടുഭാഗത്ത് ചവിട്ടുകയും ചെയ്തു. ഗുരുതര പരുക്കേറ്റ ഇയാളെ ആദ്യം ഗുണ്ടൽപേട്ടിലുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മൈസൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ ഇതിനുമുമ്പും സെല്‍ഫിയെടുക്കാന്‍ ചെന്ന യുവാക്കളെ ആന ആക്രമിക്കാനായി ശ്രമിച്ചിരുന്നു.
SUMMARY: Wild elephant attacks tourist