കാറ്റും മഴയും; കൂറ്റൻ പരസ്യബോർഡ് പമ്പിന് മുകളിലേക്ക് വീണ് നാല് മരണം, 59 പേർക്ക് പരിക്ക്

മുംബൈ നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശം. ഘഡ്കോപാറിൽ കൂറ്റൻ ഇരുമ്പ് പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് പതിച്ചു നാലുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 67 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.

അതിശക്തമായ പൊടിക്കാറ്റ് വീശിയതോടെ നിരവധി മരങ്ങളും നിർമിതികളും നിലംപതിച്ചു. ഇതോടെ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ ഗതാഗതം താറുമാറായി. ഘഡ്കോപാറിനു പുറമേ ദാദർ, കുർല, മഹിം, മുലുന്ദ്, വിക്രോറി എന്നിവിടങ്ങളിലും മഴയും അതിശക്തമായ കാറ്റും അനുഭവപ്പെട്ടു. തെക്കൻ മുംബൈയിൽ നേരിയ മഴ ലഭിച്ചപ്പോൾ താനെ, അമ്പർനാഥ്, ബഡ്ലാപുർ, കല്യാൺ, ഉല്ലാസ്നഗർ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റ് വീശിയടിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

Related Articles

Popular Categories