തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ് കടിച്ചത്. കടിയേറ്റതിന് പിന്നാലെ മോൻസിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ഇടുക്കി കുഞ്ചിത്തണ്ണിയില്‍ വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റിരുന്നു. എല്ലക്കല്‍ ആശുപത്രികവലയില്‍ പുത്തൻപുരയ്ക്കല്‍ ജോയിയുടെ മകൻ അജയ്ക്കാണ് (13) പാമ്പുകടിയേറ്റത്. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.
SUMMARY: Worker bitten by snake in Idukki















