ബെംഗളൂരു: മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി ബെംഗളൂരു റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ബഷീർ ഓർമ്മ പ്രഭാഷണ പരിപാടി ജനുവരി 11 ന് രാവിലെ 10 മുതൽ ജീവൻ ബീമാ നഗർ കാരുണ്യ ഹാളിൽ നടക്കും.
പ്രശസ്ത പ്രഭാഷകനും, എഴുത്തുകാരനും, സാംസ്കാരിക ചിന്തകനുമായ പ്രൊഫ. കെ.ഇ.എൻ കുഞ്ഞഹമ്മദ് “ബഷീർ കണ്ട ലോകം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
ബഷീറിൻ്റെ രചനകളിലെ മനുഷ്യജീവിതം, ഭാഷ, ദാർശനികത, ജാതി, ദാരിദ്ര്യം, ഭരണവ്യവസ്ഥ, സാമൂഹിക അനീതികൾ, നർമ്മം, കാല്പനികത, പ്രണയം, കഥാപാത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അനുബന്ധ പ്രഭാഷണങ്ങൾ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് : 99453 04862














