ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്കം: നെതന്യാഹുവിൻ്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് ഗാ​ദി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​യും ത​ന്‍റെ ഭ​ര​ണ​സ​ഖ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഗാ​ദി ഐ​സ​ൻ​കോ​ട്ട്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ജറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ നെതന്യാഹുവിന്റെ സഖ്യകക്ഷിയും തീവ്രവലതുപക്ഷ ധനകാര്യ മന്ത്രിയുമായ ബെസലേൽ സ്മോട്രിച്ചിനെയും ഒപ്പം കൂട്ടാൻ തയ്യാറാണെന്ന് ഗാ​ദി ഐസൻകോട്ട് വ്യക്തമാക്കി.

“ഐ​ക്യ​ത്തി​നു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് ലി​കു​ഡ് പാ​ർ​ട്ടി​യു​ടെ​യും റി​ലീ​ജി​യ​സ് സ​യ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും അം​ഗ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, എ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ​യും ഞാ​ൻ മു​ന്നോ​ട്ടു​വെ​ച്ച ത​ത്വ​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കാ​തി​രി​ക്കാ​ൻ അ​വ​ർ​ക്കാ​വി​ല്ല,” എ​ന്ന് ഐ​സ​ൻ​കോ​ട്ട് വ്യ​ക്ത​മാ​ക്കി.

ഇസ്രയേലിൽ ഒക്ടോബർ 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന്, പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ചുമതല പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായ ഗാദി ഐസൻകോട്ടിന് (Gadi Eisenkot) പ്രസിഡന്റ് ഇസഹാക്ക് ഹെർസോഗ് കൈമാറിയിരിന്നു. അടുത്ത 28 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ഐസൻകോട്ടിന് ഇസ്രയേലിന്റെ പ്രധാനമന്ത്രിയാകാൻ കഴിയൂ. 28 ദിവസത്തിനുള്ളിൽ അതിന് സാധിച്ചില്ലെങ്കിൽ ആവശ്യമെങ്കിൽ ഇസ്രയേൽ പ്രസിഡന്റിന് അടുത്ത ആളെ ക്ഷണിക്കുന്നതിന് മുമ്പായി 14 ദിവസംകൂടി കാലാവധി നീട്ടിനൽകാം. ഇതിലും പരാജയപ്പെട്ടാൽ നെതന്യാഹുവിന്റെ ഊഴമായിരിക്കും. ഇത്തവണ പരമാവധി 28 ദിവസത്തെ സമയപരിധിയായിരിക്കും അനുവദിക്കുക.

സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികളുടെ പിന്തുണ ലഭ്യമാണെങ്കിലും, അവരെ സഖ്യത്തിൽ നേരിട്ട് ഉൾപ്പെടുത്തുന്നതിൽ ഐസൻകോട്ടിന്റെ മുന്നണിയിലെ പല ജൂത പാർട്ടികൾക്കും വിയോജിപ്പുണ്ട്. ഇത് ഒഴിവാക്കാനാണ് നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയെയും സഖ്യകക്ഷിയായ റിലീജിയസ് സയണിസ്റ്റ് പാർട്ടിയെയും ഐസൻകോട്ട് ക്ഷണിച്ചത്. രാജ്യം നേരിടുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഐക്യ സർക്കാരിന് തയ്യാറാണെന്ന് നെതന്യാഹുവിന്റെ സഖ്യം വ്യക്തമാക്കുന്നുണ്ടെങ്കിൽ, തന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ അവർക്ക് മടിയുണ്ടാകേണ്ടതില്ലെന്നാണ് ഐസൻകോട്ട് ഞായറാഴ്ച അറിയിച്ചത്. അതായത്, നെതന്യാഹുവിന്റെ പാർട്ടിയെ സഖ്യത്തിൽ ഉൾപ്പെടുത്താമെങ്കിലും ഭരണം തന്റെ നേതൃത്വത്തിലായിരിക്കുമെന്ന നിലപാടിലാണ് ഐസൻകോട്ട്.

നെതന്യാഹുവിന്റെ കടുംപിടുത്തങ്ങൾ കാരണം രാജ്യം വലിയ രീതിയിലുള്ള നയതന്ത്ര-സാമ്പത്തിക പ്രതിസന്ധിയും രാജ്യാന്തര ഒറ്റപ്പെടലും നേരിടുകയാണെന്നും, ഇതിൽ നിന്ന് ഇസ്രയേലിനെ രക്ഷിക്കാൻ മുൻവിധികൾ മാറ്റിവെച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ ആവശ്യമാണെന്നും മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ട് വ്യക്തമാക്കിയിട്ടുണ്ട്. നെതന്യാഹു ഈ ക്ഷണം സ്വീകരിക്കുമോ അതോ പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാൻ മറ്റ് വഴികൾ നോക്കുമോ എന്നാണ് ഇപ്പോൾ ഇസ്രയേൽ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
SUMMARY: Israel’s new government moves to demonetize: Gadi Eisenkot says he is ready to accept Netanyahu’s support

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കൂട്ടക്കൊലക്കേസ്: മൈസൂരു ചാമുണ്ഡികുന്നിന് സമീപം രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ രാജാജിനഗറിൽ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് മൃതദേഹങ്ങൾ...

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന....

ഈജിപ്തില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോക്ക് തെക്കുഭാഗത്ത് ഞായറാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച്...

പാൽ ഉത്പന്നങ്ങൾ, ബസ് നിരക്ക് വർധന; നവംബർ 11-ന് ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രതിഷേധം

ബെംഗളൂരു: സംസ്ഥാനത്തെ പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലവർധനയ്ക്കും ബസ് യാത്രാനിരക്ക് വർധനയ്ക്കുമെതിരെ...

കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു; വേനൽക്കാല ജലലഭ്യതയിൽ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന ജലസംഭരണികളിലൊന്നായ കൃഷ്ണരാജ സാഗർ അണക്കെട്ടിലെ ജലസംഭരണം കുറഞ്ഞത്...

കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു. കേരളസമാജം ഹാളിൽ സംഘടിപ്പിച്ച...

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ചു; 11കാരന് ദാരുണാന്ത്യം

കൊച്ചി: ആലുവ മുപ്പത്തടത്ത് സൈക്കിളില്‍ ലോറിയിടിച്ച് 11 വയസ്സുകാരന് ദാരുണാന്ത്യം. പാനായിക്കുളം...

സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാൻ എൻഒസി വേണ്ടെന്ന് തീരുമാനിച്ചത് കാലതാമസം ഒഴിവാക്കാൻ; മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എയ്ഡഡ് - സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ...

Related Articles

Popular Categories