ബെംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ കാവൂര്‍ ഫാൽഗുനി നദിയിൽ തോണി മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കുഞ്ഞത്ത്ബെയിൽ സ്വദേശി ഗണേഷ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.റോയലിനെ (24) കാണാതായി.നിതേഷ് (29) ഉൾപ്പെടെ മൂന്നുപേരാണ് ചെറിയ നാടൻ വള്ളത്തിൽ മത്സ്യബന്ധനത്തിനിറങ്ങുകയായിരുന്നു.
നദിയുടെ നടുക്ക് എത്തിയപ്പോള്‍ തോണി പെട്ടെന്ന് മറിയുകയും മൂന്ന് പേരും വെള്ളത്തിൽ വീഴുകയുമായിരുന്നു. നിതേഷ് നീന്തി കരയിലെത്തി. നീന്താൻ അറിയാത്ത ഗണേഷും റോയലും ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയി.
വിവരമറിഞ്ഞ് ഫയർ ആൻഡ് എമർജൻസി സർവീസസിലെ ഉദ്യോഗസ്ഥരും പ്രാദേശിക മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തി ഗണേഷിന്റെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തു. റോയലിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Youth dies after boat capsizes in river; one person missing







