ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (ഐആർഎഫ്) നിയമവിരുദ്ധ പ്രവർത്തന തടയല്‍ നിയമം (യുഎപിഎ) പ്രകാരം നടപടിയെടുക്കാൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികാരം നല്കി കേന്ദ്രം. കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനംകേന്ദ്ര ആഭ്യന്തര മന്ത്രാലയം നവംബർ 26-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎപിഎയിലെ 42-ാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് നടപടി.ഇതോടെ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരം കേന്ദ്ര സർക്കാരിന് വിനിയോഗിക്കാവുന്ന അധികാരങ്ങള്‍ സംസ്ഥാന സർക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഉപയോഗിക്കാനാകും.
SUMMARY: More trouble for Zakir Naik; Centre grants states full authority to initiate UAPA proceedings
















