അടൂർ മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. കഴിഞ്ഞ തവണ യോഗത്തില്‍ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രന്‍ വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇന്നത്തെ യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.
<br>
TAGS : SUSPENSION | CPI
SUMMARY : Former Adoor MP Chengara Surendran suspended from CPI

LEAVE A REPLY

Please enter your comment!
Please enter your name here