Tuesday, April 28, 2026
35 C
Bengaluru

ഏഴ്‌ സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ അവസാനിച്ചു; വോട്ടെണ്ണല്‍ 13 ന്‌

ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ബംഗാളിലെ നാലും ഹിമാചലിലെ മൂന്നും ഉത്തരാഖണ്ഡിലെ രണ്ടും പഞ്ചാബ്‌, തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളുമാണ്‌ ജനവിധി തേടിയത്‌.

ബംഗാളിലെ റായ്‌ഗഞ്ച്‌, റാണാഘട്ട്‌ ദക്ഷിൺ, ബാഗ്‌ഡ, മണിക്‌താല, ഹിമാചലിലെ ദെഹ്‌ര, ഹമീർപ്പുർ, നാലാഗഡ്‌, ഉത്തരാഖണ്ഡിലെ ബദരീനാഥ്‌, മൻഗ്ലൗർ, ബീഹാറിലെ രൂപൗലി, തമിഴ്‌നാടിലെ വിക്രവന്ധി, പഞ്ചാബിലെ ജലന്ധർ വെസ്‌റ്റ്‌, മധ്യപ്രദേശിലെ അമർവാര എന്നീ നിയമസഭാ മണ്ഡലങ്ങളാണ്‌ ബുധനാഴ്‌ച ബൂത്തിലേക്കെത്തിയത്‌. വിക്രമണ്ഡിയിലാണ്‌ ഏറ്റവും കൂടുതൽ പോളിങ്‌ രേഖപ്പെടുത്തിയത്‌. 77.73% ശതമാനം പോളിങ്. ഏറ്റവും കുറവ് 47.68% പോളിങ് രേഖപ്പെടുത്തിയത്‌ ബദ്രിനാഥിലും. ബംഗാളിലെ മണിക്‌താലയിൽ 51.39 ശതമാനം വോട്ട്‌ രേഖപ്പെടുത്തി.

നിലവിലെ എംഎൽഎമാരുടെ മരണവും വിവിധ പാർട്ടികളിൽ നിന്നുള്ള രാജിയും കാരണം ഒഴിവു വന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂലൈ 13നാണ് വോട്ടെണ്ണൽ.
<br>
TAGS : BY ELECTION
SUMMARY : Polling for 13 assembly constituencies in seven states has ended; Counting of votes on 13

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കനത്ത ചൂട്; കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി...

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ...

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം; മുഖ്യപ്രതിക്ക് 10 വർഷം കഠിനതടവ്

ബെംഗളൂരു : മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം...

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും; വി. ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന്...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസിന്റെ പിടിയില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ്...

Topics

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

Related News

Popular Categories

You cannot copy content of this page