കെഎന്‍എസ്എസ് വിവേക് നഗർ കുടുംബസംഗമം 8 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിവേക് നഗർ കരയോഗം കുടുംബസംഗമം ഫെബ്രുവരി 8 ന് വൈകിട്ട് 3 മണി മുതൽ റിച്ച്മണ്ട് റോഡിലുള്ള  സേക്രഡ് ഹാര്‍ട്ട് ചര്ച്ച് ഓഡിറ്റോറിയത്തിൽ നടക്കും.  കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ എഴുത്തുകാരന്‍ സുധാകരൻ രാമന്തളി വിശിഷ്ടാതിഥിയായി പങ്കെടുക്കും, കെഎന്‍എസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി എന്‍ വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി എന്നിവർ പങ്കെടുക്കും.
<BR>
TAGS : KNSS

LEAVE A REPLY

Please enter your comment!
Please enter your name here