ചല്ലഘട്ട മുതൽ മാഗഡി റോഡ് വരെയുള്ള ടോൾ രഹിത റോഡ് ഉടൻ തുറക്കും

ബെംഗളൂരു: തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗവുമായി ബന്ധിപ്പിക്കുന്ന 10.8 കിലോമീറ്റർ ടോൾ രഹിത റോഡ് ഉടൻ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. മൈസൂരു റോഡിലെ ചല്ലഘട്ട (നമ്മ മെട്രോ ഡിപ്പോ) മുതൽ മാഗഡി റോഡിലെ കടബഗെരെ ക്രോസ് വരെ നീളുന്ന 10-വരി പാതയാണിത്. നിലവിൽ ടോൾ ഈടാക്കുന്ന നൈസ് റോഡിന് സമാന്തരമായാണ് പാത നിർമിക്കുന്നത്.

ബിഡിഎയുടെ നാദപ്രഭു കെംപെഗൗഡ ലേഔട്ടിലേക്ക് (എൻപികെഎൽ) കണക്റ്റിവിറ്റി നൽകുന്നതിനൊപ്പം, തെക്ക് മുതൽ പടിഞ്ഞാറൻ ബെംഗളൂരു വരെയുള്ള യാത്രാ സമയം നിലവിലെ 1.5 മണിക്കൂറിൽ നിന്ന് 10 മിനിറ്റായി റോഡ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 585 കോടി രൂപയാണ്.

കമ്പിപുര, കെ. കൃഷ്ണ സാഗര, ഭീമനകുപ്പെ, കൊമ്മഘട്ട, കെഞ്ചനപുര, സുലികെരെ എന്നീ ഗ്രാമങ്ങളിലൂടെ റോഡ് കടന്നുപോകും. അടുത്ത രണ്ട് മാസത്തിനുള്ളിൽ റോഡ് ഗതാഗതത്തിനായി തുറക്കുമെന്ന് ബിഡിഎ എഞ്ചിനീയർ അറിയിച്ചു. പദ്ധതി പൂർത്തിയാക്കാനുള്ള പ്രാരംഭ സമയപരിധി 2019 ഓഗസ്റ്റായിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് നീളുകയായിരുന്നു.

TAGS: BENGALURU
SUMMARY: Coming soon, Toll-free road linking south & west Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര: പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ...

ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: രാമമൂർത്തിനഗർ ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. ശങ്കരൻ സുഗുണൻ:...

എറണാകുളം വൈപ്പിൻ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

കൊച്ചി: കൊച്ചിയില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കില്‍ പ്രവർത്തിക്കുന്ന...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് ഒറ്റപ്പാലം സൗത്ത് പനമണ്ണ കണ്ടംമൂർക്കോത്ത് വിജയലക്ഷ്മി അമ്മ(80) ബെംഗളൂരുവിൽ...

ഇന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ...

ആൾമാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം. ബീഹാറില്‍ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം ആള്‍മാറാട്ടം...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും പവർ കട്ട്; ബാധിക്കുക ഈ പ്രദേശങ്ങളെ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും വൈദ്യുതി വിതരണം മുടങ്ങും. കെപിടിസിഎല്‍...

Related Articles

Popular Categories