മുംബൈ: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി യഷ് താപ്പേയെ കസ്റ്റഡിയിലെടുത്തത് ഗോവയിൽ നിന്നുമാണ്. മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്നും പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ സ്വദേശിനിയായ 71കാരി മഹേശ്വരിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച ഖോപോളിയിലെ ഫ്ളാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മക്കള്‍ വിദേശത്തായതിനാല്‍ ഫ്ളാറ്റില്‍ തനിച്ചായിരുന്നു താമസം. ഫോണില്‍ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ച് ഫ്ളാറ്റില്‍ എത്തിയത്. ഫ്ളാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണം നേപ്പാൾ സ്വദേശി യഷ് താപ്പേയിൽ എത്തി. മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപമാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യത തീർക്കാനാണ് കവർച്ച നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
SUMMARY: The accused in the case of the murder of a Malayali elderly woman has been arrested in Goa















