പാലക്കാട് ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം; തീവ്രപരിചരണത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിക്കു സമീപത്തെ വനിതാ-ശിശു ആശുപത്രിയിൽ തീപ്പിടിത്തം. ഇന്നലെ രാത്രി പതിനൊന്നരയോടെ വാർഡിനു സമീപമാണു തീപ്പിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ഉയർന്ന ശേഷിയിലുള്ള വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ട്രാൻസ്ഫോർമറിന്റെ ബ്രേക്കറിനു തീ പിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ആശുപത്രി അധികൃതരും കെ.എസ്.ഇ.ബി. ജീവനക്കാരും പറഞ്ഞു. വൈദ്യുതിബന്ധം പൂർണമായും തടസ്സപ്പെട്ടു. തീവ്രപരിചരണവിഭാഗത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

തീ ആളിക്കത്തുന്നതു കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനടി പാലക്കാട് നിലയത്തില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
<BR>
TAGS : FIRE BREAKOUT | PALAKKAD
SUMMARY : Fire breaks out at Palakkad District Women and Children’s Hospital;

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

ജി.ബി.എ. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ജനുവരി 20-ന്

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയുടെ...

മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള...

‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’; വയലാർ ഗാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി 22ന്

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവ സംയുക്തമായി...

എ.ഐ വരുന്നു, തൊഴിൽ രീതികൾ മാറുന്നു; 60,000 പേർക്ക് ‘വോളന്ററി എക്സിറ്റ്’ ഓഫറുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ച ആഗോള ടെക്...

മലയാളി വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഗോവയില്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ...

Related Articles

Popular Categories