പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംപാംഗി നഗർ സ്വദേശി സത്യ കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മിഷൻ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ കോണിപ്പടിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കുമാറിൻ്റെ ശരീരത്തിൽ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

2023ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ കുമാർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കുമാറിന്റെ മരണത്തിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here