ബെംഗളൂരു: ജാമ്യത്തിലിറങ്ങിയ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ ലോകായുക്തയുടെ പിടിയിലായി. കലബുറഗി ജില്ലയിലെ സുളേപേട്ട് സ്റ്റേഷനിലെ കോൺസ്റ്റബിൾ അനിൽ കുമാറാണ് അറസ്റ്റിലായത്.
നേരത്തെ ഒരു കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ചന്ദ്രകാന്ത് എന്നയാളിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ജാമ്യവ്യവസ്ഥ പ്രകാരം ചന്ദ്രകാന്ത് എല്ലാ മാസവും പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടേണ്ടതായിരുന്നു. എന്നാൽ എല്ലാ ആഴ്ചയും സ്റ്റേഷനിൽവന്ന് ഒപ്പിടണമെന്ന് അനിൽ കുമാർ ആവശ്യപ്പെടുകയായിരുന്നു.
ഈ ബുദ്ധിമുട്ടിൽ നിന്ന് ഒഴിവാകാൻ കൈക്കൂലി നൽകണമെന്ന് കോൺസ്റ്റബിൾ ആവശ്യപ്പെട്ടതിനെത്തതുടർന്ന് ചന്ദ്രകാന്ത് വിവരം ലോകായുക്ത പോലീസിനെ അറിയിക്കുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു. ലോകായുക്ത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പരാതിക്കാരൻ പണം കൈമാറിയ ഉടൻ തന്നെ കൈക്കൂലി പണവുമായി കോൺസ്റ്റബിൾ കുടുങ്ങുകയായിരുന്നു.
SUMMARY: Police constable caught by Lokayukta while accepting a bribe.
















