ബാബ സിദ്ദിഖി വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍ 

ലഖ്‌നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തർപ്രദേശ് പോലീസും മുംബൈ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. ഇയാള്‍ നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശിവകുമാറിനെ സഹായിച്ച നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ബഹ്റൈച്ചിലെ ഗണ്ഡാര സ്വദേശിയാണ് അറസ്റ്റിൽ ആയിരിക്കുന്ന ഷൂട്ടർ ശിവ. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്നാണ് പോലീസ് സംഘം കരുതുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മൂന്ന് തോക്കുധാരികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ച് വധിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
<BR>
TAGS : ARRESTED | BABA SIDDIQUE MURDER
SUMMARY : Main accused in Baba Siddiqui murder case arrested

LEAVE A REPLY

Please enter your comment!
Please enter your name here