ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഹോസ്റ്റലിലെ 47 ബിരുദാനന്തര (പിജി) വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളറയാണെന്നാണ് പ്രാഥമിക നിഗമനം. ലാബ് പരിശോധന ഫലം വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

വിദ്യാർഥികളിൽ 28 പേർ ട്രോമ കെയർ സെൻ്ററിലും മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) ചികിത്സയിലാണ്. കോളേജ് ഹോസ്റ്റലിലെ വൃത്തിയില്ലായ്മയാണ് തങ്ങൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഹോസ്റ്റലിലെ ശുചിമുറികളൊന്നും പതിവായി വൃത്തിയാക്കുന്നില്ല, ശുദ്ധമായ കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടില്ല. മാത്രമല്ല ഹോസ്റ്റലിൽ കൃത്യമായ ശുചീകരണവും നടക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.

ഇതിനകം കോളേജിലെ ഒരു റസിഡൻ്റ് ഡോക്ടർക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ മറ്റ്‌ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി വ്യക്തമാകുവെന്ന് ബിഎംസിആർഐ ഡീനും ഡയറക്ടറുമായ ഡോ. രമേഷ് കൃഷ്ണ പറഞ്ഞു. നിലവിൽ ഹോസ്റ്റലിലെ കുടിവെള്ള സാമ്പിൾ കോളറ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ മറ്റ്‌ വിദ്യാർഥികൾ ഹോസ്റ്റലിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് നിർദേശിച്ചതായി അദ്ദേഹം അറിയിച്ചു.

The post ബെംഗളൂരു മെഡിക്കൽ കോളേജിലെ 47ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; കോളറയെന്ന് സംശയം appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മംഗളൂരു: മംഗളൂരു നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു....

വെനസ്വേലയില്‍ ഇരട്ട ഭൂചലനം; വന്‍ നാശനഷ്ടം

കാരക്കാസ്: വെനസ്വേലയിൽ ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ....

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ദാവനഗെരെയില്‍ അറസ്റ്റില്‍

ബെംഗളൂരു: പാക് തീവ്രവാദ സംഘടനയുമായി ബന്ധം പുലര്‍ത്തിയെന്ന കേസില്‍ ഉത്തര്‍ പ്രദേശ്...

വിബി-ജി റാം ജി പദ്ധതി കർണാടകയിലും 

ബെംഗളൂരു: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച...

പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 മരണം

പാലക്കാട്: പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ...

സ്കോട്‌ലൻഡിനെതിരെ 3-0ന് ഗംഭീര ജയം; നോക്കൗട്ടിലെത്തി ബ്രസീൽ

മയാമി: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി‍ ​പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ബ്രസീലിന് ഗംഭീര...

സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; റവന്യൂ വകുപ്പിലെ കൂട്ട സ്ഥലം മാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ സ്റ്റേ ചെയ്തു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ റവന്യൂ വകുപ്പില്‍ നടത്തിയ കൂട്ട...

കനത്ത മഴയ്ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

മുംബൈ: മുംബൈയിൽ കനത്ത മഴയ്ക്കിടെ ഓടുന്ന ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ...

Related Articles

Popular Categories