ബോബി ചെമ്മണ്ണൂര്‍ ഇന്ന് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്ന് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും. ജാമ്യത്തിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് നീക്കം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.

ഇന്നലെ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വാദം കേട്ടം ശേഷം വൈകീട്ടാണ് ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷയിൽ എറണാകുളം സിജെഎം കോടതി വിധി പറഞ്ഞത്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവർത്തിച്ചെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയാണെന്ന് കോടതി അറിയിച്ചു. വിധി കേട്ട് പ്രതിക്കൂട്ടിൽ തലകറങ്ങി വീണ ബോബി ചെമ്മണൂരിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കാക്കനാട് ജില്ലാ ജയിലെത്തിച്ചത്.

അതേസമയം ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പോലീസിനോട് കോടതി റിപ്പോർട്ട് തേടും. തുടർന്ന് സെഷൻസ് കോടതി വാദം കേൾക്കും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വേണ്ടി എറണാകുളം സെൻട്രൽ പോലീസ് ഇന്ന് അപേക്ഷ നൽകും. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്.
<BR>
TAGS : BOBBY CHEMMANNUR
SUMMARY : Bobby Chemmannur will file another bail application in court today.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

‘പണം ചോദിച്ചപ്പോള്‍ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന...

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

Related Articles

Popular Categories