രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ദർശൻ ഉൾപ്പെടെയുള്ള 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരുവിലെ 24-ാം എസിഎംഎം കോടതിയുടേതാണ് ഉത്തരവ്. ചൊവ്വാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണിത്.

ബല്ലാരി ജയിലിൽ വെച്ച് വീഡിയോ കോൺഫറൻസിങ് വഴിയാണ് ദർശനെ കോടതിയിൽ ഹാജരാക്കിയത്. പവിത്ര ഗൗഡ പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി ഹാജരായി.

ദീപക്, അനുകുമാർ, ജഗദീഷ്, രവി എന്നിവരുൾപ്പെടെയുള്ള മറ്റ്‌ പ്രതികൾ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹിയറിംഗിൽ പങ്കെടുത്തു. രേണുകസ്വാമി വധക്കേസിലെ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കേസിൽ പോലീസ് ഇതിനകം 3,991 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അടുത്ത വാദം സെപ്റ്റംബർ 30നായിരിക്കുമെന്ന് കോടതി അറിയിച്ചു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Judicial custody of Darshan and others extended till Sept 30

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മയില്‍പ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരീക്ഷ...

കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കി

കണ്ണൂർ: സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ...

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര തിറമഹോത്സവം ഡിസംബർ 14, 15 തിയ്യതികളിൽ

ബെംഗളൂരു: മാഗഡി റോഡ്‌ ബേഡരഹള്ളി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിറമഹോത്സവം...

സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന...

അഭിറാം കൊലക്കേസ്: തലയോട്ടിക്ക് പരുക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: നാടിനെ നടുക്കിയ അഭിറാം കൊലക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവാകുന്ന നിർണ്ണായക വിവരങ്ങള്‍...

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി...

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

Related Articles

Popular Categories