അക്ബർ-സീത ഇനി സൂരജ്-തനയ; ബംഗാളില്‍ സിംഹ ദമ്പതികളുടെ പേര് മാറ്റി

ബംഗാൾ സഫാരി പാർക്കിലെ അക്ബര്‍-സീത സിംഹ ദമ്പതികളുടെ പേര് സൂരജ്-തനയ എന്ന് മാറ്റി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്ന് അഡീ. അഡ്വ. ജനറൽ ജയ്‌ജീത് ചൗധരി പറഞ്ഞു. ത്രിപുരയിൽ നിന്ന് കൊണ്ടുവന്ന സിംഹ ദമ്പതികളുടെ പേരുമായി ബന്ധപ്പെട്ട് കേസ് ഇതോടെ ഒത്തുതീർപ്പായി. ത്രിപുര സർക്കാരിനും ബന്ധപ്പെട്ട മൃഗശാല അതോറിറ്റിക്കും സിംഹ ദമ്പതികളുടെ പേര് നൽകിയിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു.

ഫെബ്രുവരി 12ന് ത്രിപുരയിലെ ബിഷാൽഗഡിലുള്ള സിപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹ ദമ്പതികളായ അക്ബറിനെയും സീതയെയും ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്.

2016ൽ ത്രിപുരയിലെ സിപാഹിജാല മൃഗശാലയിലാണ് അക്ബർ ജനിച്ചതെന്ന് മൃഗശാല അധികൃതർ പറഞ്ഞു. മൃഗശാലയിൽ പിതാവ് ദുഷ്മന്തും അമ്മ ചിന്മയിയും മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിപിഎമ്മിലെ അന്നത്തെ ത്രിപുര വനം മന്ത്രി നരേഷ് ജമാതിയയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് 70കളിലെ സിനിമാ പേര് അമർ, അക്ബർ, ആന്‍റണി എന്ന് നല്‍കിയത്. ആ കുഞ്ഞുങ്ങളിൽ അക്ബറിനെയാണ് ബംഗാൾ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നത്.

ത്രിപുര മൃഗശാലയില്‍ 2018ലാണ് സീത ജനിച്ചത്. പിന്നീട് അക്ബർ സീതയുമായി അടുപ്പത്തിലായി. 2023ല്‍ അനിമൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ത്രിപുരയിൽ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാൻ സെൻട്രൽ മൃഗശാല അതോറിറ്റി അനുമതി നൽകി. പരിശോധനയില്‍ മൃഗങ്ങളുടെ കൈമാറ്റത്തിന്‍റെ കാര്യത്തിൽ അക്ബറും സീതയും മികച്ച ദമ്പതികളാണെന്ന് വിലയിരുത്തി. അനുമതി പ്രകാരം ഫെബ്രുവരി 12 ന് ത്രിപുരയിൽ നിന്ന് റോഡ് മാർഗം സിംഹ ദമ്പതികളെ ബംഗാൾ സഫാരിയിലെത്തിക്കുകയായിരുന്നു.

TAGS: LION | AKBAR | SEETA
SUMMARY: Akbar seeta lion couples name changed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു,തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സമകാലിക തെലുങ്ക് സാഹിത്യത്തിലെ...

എം.ജെ. ഇൻഫ്രാസ്ട്രക്ചറിൽ ഓണാഘോഷം

ബെംഗളൂരു: എം.ജെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണാഘോഷം...

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട്...

യാത്രക്കാർ ശ്രദ്ധിക്കുക; ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് നാളെ പുറപ്പെടുന്ന സമയത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

‘ദൃശ്യം 4’ വരുന്നു; പ്രഖ്യാപിച്ച്‌ ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'...

Related Articles

Popular Categories