ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന് 44.8 ലക്ഷം നഷ്ടപ്പെട്ടു. ടെലിഗ്രാം വഴി പരിചയപ്പെട്ട തട്ടിപ്പുകാർ വ്യാജ ജോലി വാഗ്ദാനം ചെയ്ത് ഇയാളെ ഓൺലൈൻ തട്ടിപ്പിൽ കുടുക്കുകയായിരുന്നു.

2025 നവംബർ 23നാണ് തട്ടിപ്പിന്റെ തുടക്കം. ‘വാച്ചസ് ഓഫ് സ്വിറ്റ്സർലൻഡ്’ എന്ന കമ്പനിയിലെ മുതിർന്ന കൺസൾട്ടന്റാണെന്ന് പരിചയപ്പെടുത്തിയ യുവതി ടെലിഗ്രാമിലൂടെ ഇയാളെ ബന്ധപ്പെട്ടു. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി നൽകാമെന്ന് പറഞ്ഞതോടെ ഇയാൾ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് ഇയാളെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തു.

ഓൺലൈൻ ഉൽപ്പന്ന ഓർഡറുകൾ പൂർത്തിയാക്കുന്ന ജോലിയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടത്. ആദ്യം ഓൺലൈൻ വാലറ്റിൽ 10,000 നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ലഭിക്കുന്ന ഓരോ ഓർഡറിന്റെയും തുക വാലറ്റിലെ പണത്തേക്കാൾ കൂടുതലാണെങ്കിൽ ബാക്കി തുക കൂടി നിക്ഷേപിക്കണമെന്ന് നിർദേശിച്ചു.

ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ പണം തിരികെ ലഭിച്ചതോടെ ഇയാൾക്ക് തട്ടിപ്പുകാരിൽ വിശ്വാസമായി. പിന്നീട് ഓർഡറുകളുടെ തുക വർധിപ്പിച്ച് കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. സ്വന്തം പണം തീർന്നതോടെ സുഹൃത്തിൽനിന്നും സഹായം വാങ്ങി തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്കും യുപിഐ വിലാസങ്ങളിലേക്കും പണം അയച്ചു.

2025 നവംബർ 23 മുതൽ 2026 ഓഗസ്റ്റ് 17 വരെ വിവിധ ഇടപാടുകളിലായി 44,80,818 നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പണം നൽകിയിട്ടും വീണ്ടും വീണ്ടും അധിക തുക ആവശ്യപ്പെട്ടതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് ഇയാൾ മനസ്സിലാക്കിയത്.

തട്ടിപ്പുകാർ ഉപയോഗിച്ച ഓൺലൈൻ വാലറ്റിൽ വരുമാനം വർധിക്കുന്നതായി വ്യാജമായി കാണിക്കുകയും, പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നികുതി, പരിശോധനാ ഫീസ്, സുരക്ഷാ നിക്ഷേപം തുടങ്ങിയ പേരുകളിൽ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ പോലീസ് സൈബർ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജോലി വാഗ്ദാനം ചെയ്ത് ആദ്യം പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന ഇത്തരം സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമാധാന ബോണ്ട് നോട്ടീസ് ചോദ്യം ചെയ്ത് നേഹ ബോറ; ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

ഡല്‍ഹി: കോക്ക്‌റോച്ച്‌ ജനതാ പാർട്ടിയുടെ (CJP) പ്രതിഷേധ പരിപാടികളുമായി തനിക്ക് യാതൊരു...

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത...

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം...

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

‘ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; പാര്‍ട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: സിപിഎമ്മുമായി അകലുകയാണെന്ന സൂചന നല്‍കുന്ന പരോക്ഷ കുറിപ്പുമായി കണ്ണൂർ ജില്ലാ...

ജാമ്യത്തില്‍ പുറത്തിറങ്ങിയ സിജെപി നേതാക്കള്‍ക്ക് പുതിയ കുരുക്ക്; ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമൻസ്

ഡല്‍ഹി: ജന്തർ മന്തറില്‍ ത്രിവർണ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി...

ഒറ്റപ്പാലത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകര്‍ന്നു, രണ്ടുപേര്‍ക്ക് പരുക്ക്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും പരുക്ക്. കടമ്പൂർ...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155...

Related Articles

Popular Categories