ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി വിതരണം തടസ്സപ്പെടും. കനകപുര മെയിൻ റോഡ് ഉൾപ്പെടെയുള്ള തെക്കൻ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളിലാണ് ഞായറാഴ്ച വൈദ്യുതി മുടങ്ങുക.
ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഫോറം മാൾ, ഫ്രീസ്റ്റേജ്, പാൽക്കൺ സിറ്റി അപ്പാർട്ട്മെന്റ്സ്, ദൊഡ്ഡകല്ലസന്ദ്ര, കനകപുര മെയിൻ റോഡ്, നാരായണ നഗർ മൂന്നാം ബ്ലോക്ക്, മുനി റെഡ്ഡി ലേഔട്ട്, കുമാരൻസ് സ്കൂൾ, ജ്യോതി ലേഔട്ട്, ഗംഗാപതിപുര, സുപ്രജ നഗർ, ജെ.എസ്.എസ് സ്കൂൾ പരിസരം, കോണനകുന്തെ ഗവൺമെന്റ് സ്കൂൾ, ഗംഗനഗൗട്ട് ക്ഷേത്രം, ഗംഗാനഹള്ളി, രാജീവ് ഗാന്ധി റോഡ്, സരക്കി തടാകം, സരക്കി സിഗ്നൽ, നാഗാർജുന പ്രീമിയർ അപ്പാർട്ട്മെന്റ്, ചുഞ്ചഗട്ട വില്ലേജ്, ശ്രീനിധി ലേഔട്ട് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. മന്ത്രി അപ്പാർട്ട്മെന്റ്സ്, തലഘട്ടപുര, രഘുവനഹള്ളി, ഗുബ്ബലാൽ, കുവെമ്പുനഗർ, വി.വി. നഗർ, വി.വി. ലേഔട്ട്, ബാലാജി ലേഔട്ട്, റോയൽ ഫാം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെടും.
തിങ്കളാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 3 വരെ എൽ.ആർ.പി ഓഫീസ്, ജയകുമാർ ആർ.എം.യു, ദിവ്യ ശാന്തി, ഗോവിന്ദ്പൂർ, കാർലെ, ബൃന്ദാവൻ നഗർ, ടൈറ്റൻ ഗാരേജ്, ഗാന്ധിനഗർ, ഭൈരവി അപ്പാർട്ട്മെന്റ്, ഹെഗ്ഗഡെ നഗർ, ചന്ദ്രിക സോപ്പ് ഫാക്ടറി, ബി.എം.ടി.സി ഡിപ്പോ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രവർത്തനങ്ങൾ പൂർത്തിയായാൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കും.
















