നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: മാധാപുര്‍ അഞ്ജയ്യ നഗറില്‍ നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.

കെട്ടിടത്തിന് നിര്‍മാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും കോണ്‍ഗ്രസ് എംഎല്‍എ അരേകപുടി ഗാന്ധി ആരോപിച്ചു. നിയമവിരുദ്ധ നിര്‍മാണം ഉദ്യോഗസ്ഥര്‍ നാല് മാസത്തോളം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ വീണ്ടും നിര്‍മാണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏഴുനില കെട്ടിടത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് സെല്ലാര്‍ നിര്‍മാണം വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് അപകടത്തിന് കാരണമായതെന്നും എംഎല്‍എ ആരോപിച്ചു. ശേരിലിംഗമ്പള്ളി മേഖലയില്‍ സമാനമായ നിരവധി നിയമവിരുദ്ധ നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം നിര്‍മാണങ്ങളുടെ അപകടസാധ്യത സംബന്ധിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
SUMMARY: Two dead, several injured as seven-story building under construction collapses

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദസറ ആഘോഷം; ബെംഗളൂരു– മൈസൂരു റൂട്ടിൽ അൺറിസർവ്ഡ് പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച്  ബെംഗളൂരു– മൈസൂരു റൂട്ടിൽ...

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് കർണാടക സർക്കാർ; സ്വർണംനേടിയ കർണാടക താരങ്ങൾക്ക് ഒരുകോടി

ബെംഗളൂരു: ഏഷ്യൻഗെയിംസിൽ സ്വർണംനേടിയ കർണാടക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കെതിരെയും...

വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ...

അധ്യായം 54 📖 നാഡീമർദന ക്രിയ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കണാരി...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വർധന; മന്ത്രിസഭ അംഗീകാരം നല്‍കി

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

Related Articles

Popular Categories