ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് താമരശേരി രൂപതയും

ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച്‌ താമരശേരി രൂപതയും. രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നല്‍കി.

രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ക്യാമ്പ് നടത്തിയത്. ക്ലാസില്‍ ഒരു വിഷയം പ്രണയമായിരുന്നുവെന്നും സിനിമ കണ്ട് വിശകലനം ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുന്നതിനാല്‍ ആണ് വിഷയം എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായി പ്രണയ ബോധവല്‍ക്കരണം എന്ന ആശയം മുന്നില്‍ കണ്ടാണ് ചിത്രം പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.

The post ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് താമരശേരി രൂപതയും appeared first on News Bengaluru.

Powered by WPeMatico

Hot this week

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

ഉരുള്‍പൊട്ടല്‍ ഭീതി; ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര...

അമേരിക്കയില്‍ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി...

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയില്‍,ചികിത്സാ...

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

തൃശൂർ: തൃശൂർ ഒല്ലൂക്കരയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു....

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ: സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി...

Related Articles

Popular Categories