ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം പിന്‍വലിച്ച്‌ തൃശ്ശൂർ കോര്‍പറേഷന്‍

തൃശ്ശൂർ: തൃശ്ശൂരില്‍ ഓണത്തിന് നടക്കുന്ന പുലികളി ഈ വർഷവും മാറ്റമില്ലാതെ നടക്കും. വയനാട് മുണ്ടക്കൈയില്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ പുലികളി മാറ്റിവെക്കുമെന്ന് തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളി നടത്താൻ തീരുമാനമായത്. മേയറുടെ ചേമ്പറില്‍ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.

വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നതിലായിരുന്നു തീരുമാനം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്. എന്നാല്‍ പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങള്‍ പണി തുടങ്ങിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുലിക്കളി നടത്താൻ തീരുമാനിച്ചത്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കാനും തീരുമാനമായി.

TAGS : THRISSUR | TIGER PLAY
SUMMARY : Thrissur Corporation has withdrawn its decision not to hold tiger games on Onam

Hot this week

വയോജനങ്ങൾക്കുള്ള വകുപ്പ് രൂപീകരിച്ചു; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: വയോജന വകുപ്പ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞദിവസത്തെ മന്ത്രിസഭാ...

കുടകിലെ ദുബാരെ ക്യാമ്പിൽ ആനകളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ ‘മാർത്താണ്ഡ’ ചരിഞ്ഞു

കുടക്: കുടകിലെ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആന ചരിഞ്ഞു....

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസിന്‌ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച മുതൽ...

സ്ത്രീധന പീഡനം; 24 കാരി ജീവനൊടുക്കി, വെറ്ററിനറി ഡോക്ടറും അമ്മയും അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് കര്‍ണാടകയില്‍ യുവതി ജീവനൊടുക്കി. ബെല്ലാരി ജില്ലയിലെ...

ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി കണേണ്ടതില്ല; കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരും: പിണറായി വിജയന്‍

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ...

കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

കണ്ണൂര്‍: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം...

വർത്തൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മോഡേൺ എഐ പരിശീലനം

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 9, 16 തീയതികളില്‍...

‘ഭരണകൂട ഭീകരതക്കെതിരെ മനുഷ്യപക്ഷത്തുനിന്ന ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ’- മധു ഇറവങ്കര

ബെംഗളൂരു: ഭരണകൂട ഭീകരതയ്ക്കെതിരെ മനുഷ്യ പക്ഷത്തുനിന്ന് കൊണ്ട് മലയാള സിനിമയ്ക്ക് അനുപമമായ...

Related Articles

Popular Categories