ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15 ന് ഞായറാഴ്ച ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. രാവിലെ 10 മുതല്‍ 2 മണിക്കൂറാണ് മത്സരം. 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 11 വയസു വരെയും,12 മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക .
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് 15000 രൂപയുടെ പെയിന്റിംഗ് സാമഗ്രികള്‍ സമ്മാനമായി ലഭിക്കും. ആറു വയസുവരെ ഉള്ള കുട്ടികള്‍ക്ക് ക്രയോന്‍സ് ഉപയോഗിക്കാം. മറ്റ് രണ്ടു വിഭാഗത്തില്‍ ഉള്ളവര്‍ ജലഛായമാണ് ഉപയോഗിക്കേണ്ടത്. വരക്കാനുള്ള പെന്‍സില്‍ , ക്രയോന്‍സ്, ജലഛായം എന്നിവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. വരക്കാനുള്ള ക്യാന്‍വാസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ,അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ വി എന്നിവര്‍ അറിയിച്ചു.
SUMMARY: Kerala Samajam Drawing Competition on 15
SUMMARY: Kerala Samajam Drawing Competition on 15















