കേരളത്തില്‍ അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തിൽ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലും എറണാകുളം ജില്ലയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തോരാത്ത മഴയാണ് എറണാകുളം ജില്ലയിലും കോട്ടയം ജില്ലയിലും അനുഭവപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. വരും മണിക്കൂറിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

കൊല്ലത്തും തിരുവനനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗത തടസ്സം സൃഷ്ട്ടിച്ചു. ആലപ്പുഴയില്‍ തെങ്ങ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രാത്രി മുതല്‍ പെയ്ത കനത്ത മഴ ദുരിതം സൃഷ്ടിക്കുകയാണ്. ആലപ്പുഴ മാവേലിക്കര കൊയ്‌പ്പള്ളിക്കാരാഴ്മ ചിറയില്‍ കുളങ്ങര സ്വദേശി അരവിന്ദാണ് തെങ്ങ് വീണ് മരണപ്പെട്ടത്.

Hot this week

കെ. മുരളീധരൻ്റെ വാർത്താ സമ്മേളന പോസ്റ്റിന് താഴെ വിദ്വേഷ കമൻ്റിട്ടു: സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ കലാപ ശ്രമത്തിന്...

കെഎൻഎസ്എസ് ഹൊറമാവ് കരയോഗം ഭാരവാഹികൾ 

ബെംഗളൂരു: കെഎൻഎസ്എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്:  ഡോ. മോഹനചന്ദ്രൻ സെക്രട്ടറി:...

കേരളസമാജം യുവപ്രതിഭകളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അല്‍സൂരു സോണിന്റെ നേതൃത്വത്തില്‍ ഈ കഴിഞ്ഞ എസ്...

കാസറഗോഡ് പള്ളിക്കരയിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കടലിൽ കാണാതായി

കാസറഗോഡ്: പള്ളിക്കര കല്ലിങ്കാല്‍ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കളെ കടലില്‍...

ശബരിമല സ്വർണ്ണക്കൊള്ള: നിർണായക തെളിവെടുപ്പിനായി എസ്ഐടി സന്നിധാനത്ത്, പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും...

‘പ്രിയദര്‍ശിനി’- കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ...

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

മസ്കത്ത്: ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. ഒമാനിലെ...

ഗ്രോസും ബിസിനസും ചേർന്ന് 330 കോടി നേട്ടത്തില്‍ ദൃശ്യം 3; ചരിത്രം കുറിച്ച് മോഹൻലാൽ- ആന്റണി- ജീത്തു കൂട്ടുകെട്ട്

തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ദൃശ്യം 3' ഇതിനകം 330...

Related Articles

Popular Categories