കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. സൈമന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. ഓടിൻ്റെ ചീളുകൾ തെറിച്ചാണ് പരുക്ക്. അതേസമയം പരുക്ക് സാരമല്ല. സിയാൽ അധികൃതരെ വിവരം അറിയിച്ചതായി കുടുംബം പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് 26 നും സമാന രീതിയിൽ വിമാനം താഴ്ന്നു പറക്കുകയും വീടിന് നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. പെരുമ്പാവൂർ ഒക്കൽ നമ്പള്ളി കവലയിലാണ് വായുമർദ്ദത്തെ തുടർന്ന് ഓട് പറന്നു പോയത്. ഒക്കല്‍ മാണിക്യത്താന്‍ എം വി ജോയ്യുടെ വീടിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകളാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ 150 ഓളം ഓടുകള്‍ നിലത്തുവീണ് പൊട്ടിയിരുന്നു. പതിനായിരം രൂപയ്ക്ക് മുകളില്‍ നാശനഷ്ടം ഉണ്ടായെന്നാണ് കുടുംബം പരാതിപ്പെട്ടത്.
SUMMARY: Roof of house collapsed after plane crashes in Nedumbassery; homeowner injured, narrowly escapes
















