ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അല്‍സൂരു സോണിന്റെ നേതൃത്വത്തില്‍ ഈ കഴിഞ്ഞ എസ് എസ് എല്‍ സി, പി യൂ സി പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. രമേഷ് നഗറിലുള്ള കേരളസമാജം സോണല്‍ ഓഫീസില്‍ നടന്ന അനുമോദന സമ്മേളനം കേരളസമാജം പ്രസിഡന്റ് ഹനീഫ് എം ഉത്ഘാടനം ചെയ്തു. കേരള സമാജം അല്‍സൂര്‍ സോണ്‍ ചെയര്‍മാന്‍ പി ജയകുമാര്‍ മേനോന്‍ അധ്യക്ഷത വഹിച്ചു.
കസ്റ്റംസ് കമ്മീഷണര്‍ ഗോപകുമാര്‍ പി മുഖ്യാതിഥിയായി. കേരളസമാജം വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍,സോണ്‍ കണ്‍വീനര്‍ ജയപ്രകാശ്, വിജയന്‍ ജി നായര്‍, മഹേഷ് കെ, അജിത്കുമാര്‍, വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ അനില ജിതേഷ്, പ്രോഗ്രാം കണ്‍വീനര്‍ സുജ ഗോപകുമാര്‍ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു. മികച്ച അക്കാദമിക് നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മൊമെന്റോ നല്‍കി അനുമോദിച്ചു.
SUMMARY: Kerala Samajam felicitates young talents
















