കോട്ടയത്ത് സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് ദമ്പതികള്‍ മരിച്ചു

കോട്ടയം : കോട്ടയം മണിപ്പുഴയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. എം സി റോഡ് മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിരെ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡരികിലേക്ക് തെറിച്ചുവീണു.

ചിങ്ങവനം പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മനോജ് ജില്ല ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്നു. മനോജിന്റെ മൃതദേഹം ജില്ല ജനറല്‍ ആശുപത്രിയിലും പ്രസന്നയുടേത് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്.
<BR>
TAGS : ACCIDENT | KOTTAYAM
SUMMARY : A couple died after being hit by a pickup on a scooter in Kottayam

Hot this week

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്: പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ നടപടി ശരിവെച്ച്‌ സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആര്‍) നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന്...

ബൈജു രവീന്ദ്രന് ആറു മാസം തടവുശിക്ഷ വിധിച്ച്‌ സിംഗപ്പുര്‍ കോടതി

സിംഗപ്പുർ: ബൈജൂസ് എജ്യുക്കേഷണല്‍ ടെക്നോളജി സ്ഥാപകൻ ബൈജു രവീന്ദ്രന് ആറു മാസം...

മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ്

തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ മുന്‍മന്ത്രി...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയില്‍...

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ...

അധ്യായം 16 📖 വിനോദ യാത്ര

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ നാടൻ...

കേരളസമാജം കർണാടക ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം കർണാടകയുടെ പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ...

Related Articles

Popular Categories