Friday, February 13, 2026
20.7 C
Bengaluru

ജിയോയ്ക്ക് ശേഷം വീണ്ടുമൊരു ഇന്റർനെറ്റ് വിപ്ലവം?: ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സേവനദാതാവായ ഇലോൺ മസ്‌ക്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലും പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ. കേബിളുകളുടെയോ ടവറുകളുടെയോ സഹായമില്ലാതെ സാറ്റ്‌ലൈറ്റ് വഴി നേരിട്ട് ഇന്റർനെറ്റ് നൽകുന്നതാണ് ഈ സേവനം. പ്രതിമാസം 10 ഡോളർ അതായത് ഏകദേശം 850 രൂപ മുതലുള്ള പ്ലാനുകൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോഞ്ച് ഓഫറിന് കീഴിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും എന്ന പ്രത്യേകതയുമുണ്ടായേക്കും. ഇത് ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് ഓഫറുകളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്.

ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോയുമായും എയർടെല്ലുമായും സഹകരിച്ചാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.  സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ ഏറെക്കാലമായി ഇലോണ്‍ മസ്‌ക് ശ്രമിച്ചുവരികയായിരുന്നു. ഇന്റര്‍നെറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു മസ്കിന് തടസമായുണ്ടായിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം, ഇന്ത്യൻ സർക്കാരിൽ നിന്ന് സ്റ്റാർലിങ്കിന് അനുമതി ലഭിച്ചു, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) കമ്പനിക്ക് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നൽകി. എന്നിരുന്നാലും, രാജ്യത്ത് ഔദ്യോഗികമായി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, സ്പെക്ട്രം വിഹിതത്തോടൊപ്പം, ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN-SPACe) അന്തിമ അനുമതികൾക്കായി സ്റ്റാർലിങ്ക് നിലവിൽ കാത്തിരിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിന്യസിക്കുന്ന സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ശൃംഖല വഴിയാണ് ഈ സേവനം സാധ്യമാകുന്നത്. വിദൂര, ഗ്രാമപ്രദേശങ്ങളിൽ പോലും അതിവേഗ, കുറഞ്ഞ ലേറ്റൻസി ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി നൽകാൻ കഴിയുമെന്നതാണ് സ്റ്റാര്‍ലിങ്കിന്‍റെ പ്രത്യേകത. ഇതിനകം 7500-ലേറെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സ്പേസ് എക്സ് വിക്ഷേപിച്ചുകഴിഞ്ഞു. നിലവില്‍ സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി സേവനം 100-ലധികം രാജ്യങ്ങളിൽ ലഭ്യമാണ്.
<BR>
TAGS : ELON MUSK, STARLINK, INTERNET
SUMMARY : Another internet revolution after Jio?: Elon Musk’s Starlink to India

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ...

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ...

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച്...

ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ...

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ...

Topics

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ...

ബെംഗളൂരു ഹൊസ്കോട്ടില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടിലുണ്ടായ വാഹനാപകടത്തിൽ  മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7...

ബി.ജെ.പി. എം.എൽ.എ. ബൈരതി ബസവരാജ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ കർണാടക ബി.ജെ.പി....

ദേശീയ പണിമുടക്ക്; ബെംഗളൂരുവിനെ കാര്യമായി ബാധിച്ചില്ല, ജനജീവിതം സാധാരണനിലയില്‍

ബെംഗളൂരു: കേന്ദ്ര സർക്കാർ 'തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും രാജ്യ വിരുദ്ധവുമായ...

കുടുംബവഴക്ക്; ബെംഗളൂരുവില്‍ അച്ഛനെയും അമ്മയെയും മകൻ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ യുവാവ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. റിട്ട....

ബെന്നിഗനഹള്ളി– കസ്തൂരിനഗർ റെയിൽവേ അടിപ്പാത ഈ മാസം അവസാനത്തോടെ തുറക്കും

ബെംഗളൂരു: സബേർബൻ, മെട്രോ നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട  ബെന്നിഗനഹള്ളി– കസ്തൂരിനഗർ റെയിൽവേ...

സ്കൂൾ ബസ് സ്കൂട്ടറിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ തനിസന്ദ്ര പോലീസ് ക്വാർട്ടേഴ്സിനു  സമീപം സ്കൂൾ ബസ്...

Related News

Popular Categories

You cannot copy content of this page