തിരുവന്തപുരം: സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിപണിയില്‍ സ്വർണവിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 245 രൂപയും പവന് 1,960 രൂപയുമാണ് കുറഞ്ഞതെന്ന് ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
കുറവ് രേഖപ്പെടുത്തിയതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,140 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,120 രൂപയുമാണ് വിപണിയിലെ നിരക്ക്. ഇന്നലെ പവന് ഒറ്റയടിക്ക് 2,360 രൂപ വർധിച്ച് 1,07,080 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണനിരക്കിലും പ്രകടമാകുന്നത്.
SUMMARY: Gold rate decreased
















