തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും മന്ത്രിയെ അറിയിക്കാതെയും ബാർ ലൈസൻസുകള്‍ അനുവദിച്ചെന്ന വിവാദം ശക്തമാകുന്നതിനിടെ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറുടെ നടപടികളില്‍ മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം. അഡീഷണല്‍ കമ്മിഷണർക്ക് താല്‍ക്കാലിക ചുമതല നല്‍കി.
മൂന്ന് ബിയർ, വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കി നല്‍കിയതും കൊച്ചി വിമാനത്താവളത്തില്‍ രണ്ട് ലൗഞ്ച് ബാറുകള്‍ക്ക് പുതിയ ലൈസൻസ് അനുവദിച്ചതുമാണ് വിവാദത്തിന് വഴിവെച്ചത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് മന്ത്രിയുടെ അറിവോ സർക്കാരിന്റെ അനുമതിയോ ഇല്ലാതെയാണ് നടപടികള്‍ സ്വീകരിച്ചതെന്ന ആരോപണത്തെ തുടർന്ന് രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ സീറാം സാംബശിവറാവു നല്‍കിയ വിശദീകരണ റിപ്പോർട്ട് മന്ത്രി എം. ലിജു അംഗീകരിച്ചില്ല. ഇന്നലെ മന്ത്രി വിളിച്ചുചേർത്ത എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും കമ്മിഷണർ പങ്കെടുത്തിരുന്നില്ല.
SUMMARY: Incident involving the issuance of a bar license without the government’s knowledge: Excise Commissioner Sriram Sambasiva Rao replaced
















