ട്രാക്ക് നവീകരണം: രണ്ട് ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ–ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും.

19ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന തിരുവനന്തപുരം സെൻട്രൽ–ഗുരുവായൂർ ട്രെയിൻ (16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.

19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ–തിരുവനന്തപുരം സെൻട്രൽ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സർവീസ് തുടങ്ങുന്ന കാരൈക്കൽ–എറണാകുളം ട്രെയിൻ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം– കാരൈക്കൽ ട്രെയിൻ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.

18ന് സർവീസ് തുടങ്ങുന്ന മധുരൈ – ഗുരുവായൂർ (16327) ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന ഗുരുവായൂർ–മധുരൈ (16328) ട്രെയിൻ ആലുവയിൽ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെൻട്രൽ– ആലപ്പുഴ എക്‌സ്പ്രസ് പാലക്കാട് വരെയേ സർവീസുണ്ടാകൂ. 19ന് സർവീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെൻട്രൽ (22640) എക്‌സ്പ്രസ് പാലക്കാട് നിന്നാകും സർവീസ് ആരംഭിക്കുക.

നിയന്ത്രണമുള്ള ട്രെയിനുകൾ

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ (12623) ട്രെയിനിന് 120 മിനുറ്റ് നിയന്ത്രണം. മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനുറ്റ് നിയന്ത്രണം. ബെംഗളൂരു സിറ്റി–കന്യാകുമാരി എക്‌സ്പ്രസ് (16526) ട്രെയിനിന് നൂറ് മിനുറ്റ് നിയന്ത്രണം. കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് (12218) ട്രെയിനിന് 70 മിനുറ്റ് നിയന്ത്രണം.

റദ്ദാക്കിയ ട്രെയിനുകൾ
  • എറണാകുളം–ഷൊർണൂർ മെമു (66320), 18ന്
  • ഷൊർണൂർ–എറണാകുളം മെമു (66319), 19ന്
  • എറണാകുളം–ഗുരുവായൂർ പാസഞ്ചർ (56318), 18ന്
  • ഗുരുവായൂർ–എറണാകുളം പാസഞ്ചർ (56313), 19ന്
  • എറണാകുളം–കോട്ടയം (56005) പാസഞ്ചർ, 19ന്
  • കോട്ടയം–എറണാകുളം പാസഞ്ചർ (56006), 19ന്

<BR>
TAGS : TRAIN REGULATION
SUMMARY : Track renovation: Train traffic restricted for two days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക ബന്ദ്; വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ്...

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

ബെംഗളൂരുവിലടക്കം കർണാടകയിൽ ഇന്ന് മഴക്കും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ മൺസൂൺ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

ബെംഗളൂരു–മംഗളൂരു റൂട്ടിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം അരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിലെ  സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷനിൽ വന്ദേ ഭാരത്...

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

Related Articles

Popular Categories