ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു

ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പ്ളാറ്റ്‌ഫോമിൽനിന്ന്‌ ഒന്നര കിലോമീറ്ററോളം മാറ്റി നിർത്തിയത് യാത്രക്കാരെ വലച്ചു. എറണാകുളം ചൊവ്വരയില്‍ രാത്രി 8.15-ന് എത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിനാണ് സ്റ്റേഷനും എയർപോർട്ടിനും ഇടയിലുള്ള ഭാഗത്ത് നിർത്തിയത്. ചൊവ്വര സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറിയാണ് ട്രെയിൻ നിർത്തിയത്. സ്റ്റേഷനിൽ നിന്നും ദൂരെ നിർത്തിയതോടെ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങാനാകാതെ വലഞ്ഞു.

ഇരുട്ടും കാടും നിറഞ്ഞ ഇവിടെ ചാടിയിറങ്ങിയ ഏതാനും യാത്രക്കാർക്ക് പരുക്കേറ്റു. പാലത്തിനു മുകളിൽ ബോഗി നിന്നപ്പോൾ യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാതെയും വന്നു. ഗാർഡിനോട് ട്രെയിൻ പ്ളാറ്റ്‌ഫോമിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഒടുവില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ ഒരു കിലോമീറ്ററോളം ട്രെയിൻ പിറകോട്ടെടുത്ത് യാത്രക്കാരെ ഇറക്കി. പിന്നോട്ടെടുക്കാൻ സമയം എടുത്തതിനാൽ 20 മിനിറ്റോളം വൈകിയാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

The post ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സമകാലിക തെലുങ്ക് സാഹിത്യത്തിലെ...

എം.ജെ. ഇൻഫ്രാസ്ട്രക്ചറിൽ ഓണാഘോഷം

ബെംഗളൂരു: എം.ജെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണാഘോഷം...

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട്...

യാത്രക്കാർ ശ്രദ്ധിക്കുക; ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് നാളെ പുറപ്പെടുന്ന സമയത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

‘ദൃശ്യം 4’ വരുന്നു; പ്രഖ്യാപിച്ച്‌ ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'...

കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അസം...

Related Articles

Popular Categories