പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി

കണ്ണൂര്‍:  പാനൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഷിബിന്‍ലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയത്. രാവിലെ ഷിബിന്‍ ലാല്‍ അടക്കം മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.

കൂടുതല്‍ ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പാനൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.  തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്.

അതേസമയം പാനൂരിൽ നിർമാണത്തിനിടെ പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് സ്ഥിരീകരിച്ചു. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവയാണ് ബോംബ് നിർമാണത്തിന് ഉപയോഗിച്ചത്. ആകെ പത്തുപേരാണ് ബോംബ് നിർമാണ സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മുളിയാത്തോട് കാട്ടിന്റവിട ഷെറിൻ (31) മരിച്ചിരുന്നു.

അതേസമയം പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പോലീസിന്‍റേയും സി.ആർ.പി.എഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടന്നത്.

The post പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

’13 വര്‍ഷത്തെ സ്നേഹ തണൽ’; ജീവിതയാത്രയിലെ ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വൈകാരിക ഫേസ്ബുക്ക് കുറിപ്പ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കുവെച്ച ഒരു വൈകാരിക ഫേസ്ബുക്ക്...

ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ...

വോട്ടർപട്ടികയിലെ എസ്ഐആർ; പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണം-എൻ. എ. ഹാരിസ് എംഎല്‍എ

ബെംഗളൂരു: രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ നട്ടെല്ലാണ് കൃത്യവും സുതാര്യവുമായ വോട്ടർപട്ടികയെന്നും തിരഞ്ഞെടുപ്പ്...

വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം...

വിദ്യാര്‍ഥികളെ പരസ്യമായി അധിക്ഷേപിച്ചു; കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വെച്ച്‌ എസ്‌എസ്‌എല്‍സി ഉന്നത വിജയം...

Related Articles

Popular Categories