തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,030 രൂപയിലെത്തി. പവൻ വിലയില്‍ 640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1,19,600 രൂപയില്‍ നിന്ന് 1,20,240 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലവ്യതിയാനങ്ങളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില നിശ്ചയിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയില്‍ ഇതേ തരംഗം തുടരാനാണ് സാധ്യത. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
SUMMARY: Gold rate is increased
















