Tuesday, January 13, 2026
18.7 C
Bengaluru

പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന ഊര്‍ജിതമാക്കി പോലീസ്. ബോംബ് നിർമാണത്തിനിടെ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നിരിക്കുന്നത്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോംബ് നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരാണ് ഒളിവിലുള്ളത്. ഷിജാലിനെ പിടികൂടിയാല്‍ ബോംബ് നിര്‍മിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയാനാകുമെന്ന് പോലീസ് കരുതുന്നു.

കേസില്‍ അറസ്റ്റിലായ സി പി എം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇവരെ സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സ്‌ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

നാദാപുരം, വളയം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പോലീസിന്‍റേയും സി.ആർ.പി.എഫിന്‍റേയും നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടന്നത്. ചെക്യാട് പഞ്ചായത്തിലെ ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ സി.ആർ.പി.എഫും പോലീസും റൂട്ട് മാര്‍ച്ചും നടത്തി.

പാനൂര്‍ കുന്നോത്ത് പറമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരിക്കുകയും വിനീഷിന് ഗുരതരമായി പരുക്കേല്‍ക്കുകയുമായിരുന്നു.

The post പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം appeared first on News Bengaluru.

Powered by WPeMatico

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍...

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി...

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ...

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില...

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു...

Topics

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍...

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില...

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു...

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ്...

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച...

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ...

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

Related News

Popular Categories

You cannot copy content of this page