പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം; ഒരു മരണം, ഒരാൾക്ക് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി സാറാ ഫിലിപ്പാണ് മരിച്ചത്. ഭര്‍ത്താവ് ഫിലിപ്പിനെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പാലക്കാട് -തൃശൂര്‍ ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഒമ്പതോടെ ലോറി സൈഡാക്കി ഉറങ്ങുകയായിരുന്നുവെന്ന് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ 11 ഓടെയാണ് വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയത്. തുടര്‍ന്നാണ് കാറിടിച്ചുകയറിയത് കണ്ടത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാറിന്‍റെ ഡോര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. കാറിന്‍റെ ഡോര്‍ ഉള്‍പ്പെടെ പൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സാറാ ഫിലിപ്പിനെ രക്ഷിക്കാനായില്ല.
<br>
TAGS : CAR ACCIDENT | PALAKKAD
SUMMARY : Car crashes into parked tanker lorry in Palakkad; one dead, one seriously injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരം...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ...

ഭാര്യ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍; കൂട്ടിരിപ്പിനെത്തിയ ഭര്‍ത്താവ് ജീപ്പില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ്...

Related Articles

Popular Categories