പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട്: അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971-ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.

കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്‌സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്‌സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വർണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാർ, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂർവം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സർച്ച് ലൈറ്റ്, പാലം അപകടത്തിൽ, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികൾ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങൾ. ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത ‘കുൽസുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എൻ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടർച്ചയായി മൂന്നു വർഷം അവതരിപ്പിച്ചു. ഇതടക്കം അദ്ദേഹം എഴുതിയ 20 ലേറെ നാടകങ്ങളിൽ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് മീന ഗണേഷ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.
<BR>
TAGS : MEENA GANESH
SUMMARY : Famous film-serial actress Meena Ganesh passed away

Hot this week

ശക്തമായ വ്യോമാക്രമണം ന​ട​ത്തി ഇ​റാ​ൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​ൽ അ​വീ​വ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇ​സ്ര​യേ​ലി​ൽ...

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം​: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ...

ട്രോ​ളി​ങ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ല്‍...

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ...

ശക്തമായ വ്യോമാക്രമണം ന​ട​ത്തി ഇ​റാ​ൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​ൽ അ​വീ​വ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇ​സ്ര​യേ​ലി​ൽ...

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം​: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ...

ട്രോ​ളി​ങ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ല്‍...

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ...

കുസാറ്റ് ജോയിന്റ് റിജിസ്ട്രാര്‍ ഷോക്കേറ്റു മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം. ഇതിനെത്തുടർന്ന്...

ഐഎഎസ്, ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പ്രണബ് മൊഹന്തിയെ സിഐഡി തലവനായി നിയമിച്ചു

ബെംഗളൂരു: ഡി കെ ശിവകുമാർ മന്ത്രിസഭ ചുമതലയേറ്റതിനു പിന്നാലെ ഐഎഎസ്, ഐപിഎസ്...

Related Articles

Popular Categories