മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡിവൈഡറില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ബസിന്റെ ടയറും മറ്റു ഭാഗങ്ങളും തെറിച്ചുപോയി. നിര്‍ത്തിയിട്ട കാറിന്റെ മുകളിലാണ് ബസ് മറിഞ്ഞത്. ബസും കാറും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു.
ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. എങ്കിലും, മറിഞ്ഞ ബസിനിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഇനിയും ഉറപ്പാക്കാനുണ്ട്. മറിഞ്ഞ ബസിനടിയിൽ ഒരു കാർ കുടുങ്ങി കിടക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
SUMMARY: Bus overturns in Kuttippuram, Malappuram; one dead, several injured
















