പ്രൊഫസര്‍ ജി.എൻ. സായിബാബ അന്തരിച്ചു

ഹൈദരാബാദ്: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രഫസർ ജി.എൻ. സായിബാബ അന്തരിച്ചു. ഡല്‍ഹി സർവകലാശാലയിലെ മുൻ അധ്യാപകനാണ് അദ്ദേഹം. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അദ്ദേഹത്തെ 10 വർഷം ജയിലില്‍ അടച്ചിരുന്നു.

തുടർന്ന് സായിബാബ വലിയ നിയമയുദ്ധത്തിലൂടെ പുറത്തെത്തി. ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഡല്‍ഹി സർവകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു അദ്ദേഹം. 2003ലാണ് രാം ലാല്‍ ആനന്ദ് കോളേജില്‍ നിയമിതനായത്. അറസ്റ്റിനെ തുടർന്ന് കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

1967 ല്‍ ആന്ധ്രയിലെ അമലാപുരത്തെ കാർഷിക കുടുംബത്തിലാണ് സായിബാബയുടെ ജനനം. അഞ്ചാം വയസില്‍ തന്നെ പോളിയോ ബാധിച്ചതോടെ വീല്‍ച്ചെയറിലായി ബാക്കി ജീവിതം. ഇതിന് പുറമേ നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. അമലാപുരത്ത് തന്നെയുള്ള എസ്കെബിആർ കോളേജില്‍ നിന്ന് അദ്ദേഹം ഇംഗ്ലീഷ് ബിരുദം നേടി. പിന്നീട് ഹൈദരാബാദ് സർവകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നു.

ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ് ആൻഡ് നേഷൻ മേക്കിങ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. തന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും വകവെയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനം. മകളുടെ ജനനം വരെ ഓള്‍ ഇന്ത്യ പീപ്പിള്‍സ് റസിസ്റ്റൻസ് ഫോറത്തിലെ പ്രവർത്തനങ്ങളില്‍ മുൻനിരയില്‍ തന്നെയുണ്ടായിരുന്നു. പിന്നീട് ഈ പാർട്ടി റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാർട്ടിയില്‍ ലയിച്ചു.

സിപിഐ മാവോയിസ്റ്റ് അനുഭാവമുള്ള പാർട്ടിയായിരുന്നു ഇത്. നക്സലേറ്റുകള്‍ക്കെതിരേ സർക്കാർ നടത്തുന്നത് ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെയുള്ള സായിബാബയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി ദളിത് സമൂഹത്തിനെതിരേയുള്ള സർക്കാരിന്റെ നയങ്ങളെ അദ്ദേഹം വിമർശിച്ചിരുന്നു. മാവോവാദി കേസില്‍ 2014 മേയിലാണ് ഡല്‍ഹി സർവകലാശാലയുടെ റാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തു.

2017ല്‍ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചില്‍ കോളജ് അദ്ദേഹത്തെ സർവിസില്‍ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസില്‍ സായിബാബ ഉള്‍പ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയില്‍ കേസ് പരിഗണിച്ച്‌ അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. യു.എ.പി.എ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.

കഴിഞ്ഞ മാർച്ചിലാണ് സായിബാബ ജയില്‍ മോചിതനായത്. പോളിയോ ബാധിച്ച്‌ ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ല്‍ അറസ്റ്റിലായതു മുതല്‍ നാഗ്പുർ സെൻട്രല്‍ ജയിലിലായിരുന്നു. മാവോവാദി ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു യു.പി.എ സർക്കാറിന്‍റെ കാലത്ത് സായിബാബ അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.

TAGS : GN SAI BABA | PASSED AWAY
SUMMARY : Professor G.N. Sai Baba passed away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

5 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

മ്യാന്‍മര്‍ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകള്‍ മുങ്ങി 500ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു

യാങ്കൂണ്‍: മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി റോഹിങ്ക്യൻ അഭയാർഥികള്‍ അടക്കം...

5 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

മ്യാന്‍മര്‍ തീരത്തിന് സമീപം രണ്ട് യാത്രാബോട്ടുകള്‍ മുങ്ങി 500ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു

യാങ്കൂണ്‍: മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി റോഹിങ്ക്യൻ അഭയാർഥികള്‍ അടക്കം...

മമതയ്ക്ക് വീണ്ടും തിരിച്ചടി; ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍...

പ്രിയദര്‍ശിനി പദ്ധതിയില്‍ സംസ്ഥാനത്തിന് പ്രതിമാസം 60 കോടി നഷ്ടം; സിപി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഇത് സർക്കാർ...

കാസറഗോഡ് കരയ്ക്കടിഞ്ഞ മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും; മുമ്പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് സൂചന

കാസറഗോഡ്: കാസറഗോഡ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത. കടലില്‍ ഒഴുകിയെത്തിയത്...

Related Articles

Popular Categories