ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു. ബേട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഒയേഷ് ഖാൻ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താഹയും ഖാനും മറ്റ് നാല് സുഹൃത്തുക്കളും ക്ലാസ് കഴിഞ്ഞ ശേഷമാണ് ബെട്ടഹലസൂർ തടാകം സന്ദർശിച്ചത്. തുടർന്ന് സമീപത്തുള്ള ക്വാറിയിലേക്കും ഫോട്ടോ എടുക്കുന്നതിനായി ഇവർ പോയി.

ഇതിനിടെ താഹ കാൽ വഴുതി വെള്ളത്തിലേക്ക് വീണു. താഹയെ രക്ഷിക്കുന്നതിനായി ഒയേഷ് ഖാനും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തൽ അറിയാമായിരുന്നിട്ടും ഇരുവർക്കും രക്ഷപ്പെടാനായില്ല. സമീപത്തെ ചിലരാണ് ഫയർ ഫോഴ്‌സിനെയും, പോലീസിനെയും വിവരം അറിയിച്ചത്. പോലീസും ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവത്തിൽ ബേട്ടഹലസൂരു പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATE| DROWN TO DEATH
SUMMARY: Two boys lost their lives after falling into quary water during photoshoot

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ); വിവരശേഖരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം...

ചിക്കബെല്ലാപുരയില്‍ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കര്‍ണാടക ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി...

എ.എസ്. പാളയ സാന്ത്വനം ഓണച്ചന്ത 23 മുതൽ

ബെംഗളൂരു: അന്നസാന്ദ്ര പാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത 23 മുതൽ 25...

കർണാടകയിൽ 15,000 സർക്കാർ അധ്യാപക നിയമനം: അപേക്ഷകൾ നാളെ മുതൽ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു,...

Related Articles

Popular Categories