മുംബൈ: പ്രശസ്ത നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ സമാധാനപരമായാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടുംബം പങ്കുവച്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
മ്യൂസിക് ആല്‍ബത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന അനന്യയുടെ ആദ്യ സിനിമ 2016ല്‍ നിര്‍മ്മിച്ച 7 ഹവേഴ്സ് ടു ഗോ ആയിരുന്നു. 2019ലെ ഗോസ്റ്റ് എന്ന സിനിമയായിരുന്നു അവസാനത്തെ സിനിമ. ഹിന്ദിക്ക് പുറമെ തെലുങ്ക് ചിത്രമായ തഗ്ഗേഡെ ലെ, മദ്രസി ഗാങ് എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
SUMMARY: Bollywood actress Ananya Raj passes away; The news of the death was released by the family a month later
















