കർണാടകയിൽ 15,000 സർക്കാർ അധ്യാപക നിയമനം: അപേക്ഷകൾ നാളെ മുതൽ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു, അപേക്ഷകൾ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം സെപ്റ്റംബർ 7 വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം .

8,500 ഗ്രാജുവേറ്റ് പ്രൈമറി സ്കൂൾ അധ്യാപകർ, 4,500 ഹൈസ്കൂൾ അസിസ്റ്റന്റ് അധ്യാപകർ, 900 പ്രൈമറി സ്കൂൾ അധ്യാപകർ, 500 കമ്പ്യൂട്ടർ സയൻസ് അധ്യാപകർ, 600 ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എന്നിവയുൾപ്പെടെ നിരവധി അധ്യാപക തസ്തികകളിലാണ് ഒഴിവുകൾ.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള സർക്കാർ പ്രൈമറി, ഹയർ പ്രൈമറി, ഹൈസ്കൂളുകളിലാണ് നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. പ്രാദേശിക സംവരണ ആനുകൂല്യങ്ങൾ കർണാടക സ്വദേശികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. കന്നഡ ഭാഷാ പരിജ്ഞാനവും നിർബന്ധമാണ്. തസ്തികകൾക്ക് അനുസൃതമായി ബിരുദം, ബിഎഡ്/ഡിഎൽഎഡ്, അധ്യാപക യോഗ്യതാ പരീക്ഷ (TET/ CTET) എന്നിവയാണ് യോഗ്യത. പ്രായ പരിധി: 21-40. നിയമാനുസൃത ഇളവ് ലഭിക്കും.

പുതിയ റിക്രൂട്ട്മെൻ്റ് ചട്ടങ്ങൾ (Special Rules, 2026) പ്രകാരം നടത്തുന്ന ജില്ലാ തല മത്സര പരീക്ഷയിലെ (Competitive Exam/ CET) മാർക്കിന് 70 ശതമാനം വെയ്‌റ്റേജ് നൽകിയായിരിക്കും പ്രധാന തെരഞ്ഞെടുപ്പ്. ബാക്കിവെയ്‌റ്റേജ് TET, മറ്റ് അക്കാദമിക് മാർക്കുകൾ എന്നിവയ്ക്കായിരിക്കും. കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങൾ മത്സര പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ അവരുടെ ജില്ലയിലേക്കും തസ്തികയിലേക്കുമുള്ള അറിയിപ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്: schooleducation.kar.nic.in.
SUMMARY:15,000 Govt Teacher Recruitment in Karnataka: Applications from Tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എ.എസ്. പാളയ സാന്ത്വനം ഓണച്ചന്ത 23 മുതൽ

ബെംഗളൂരു: അന്നസാന്ദ്ര പാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത 23 മുതൽ 25...

മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അവാന്ത് ബികെജി...

‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ...

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

എ.എസ്. പാളയ സാന്ത്വനം ഓണച്ചന്ത 23 മുതൽ

ബെംഗളൂരു: അന്നസാന്ദ്ര പാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത 23 മുതൽ 25...

മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അവാന്ത് ബികെജി...

‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ...

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച്...

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ

ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ...

Related Articles

Popular Categories