ചിക്കബെല്ലാപുരയില്‍ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കര്‍ണാടക ആർടിസി ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വന്‍ ദുരന്തം ഒഴിവായി. ചിക്കബെല്ലാപുര ഗൗരിബിദനൂരില്‍ മെല്യയില്‍ നിന്ന് മഡിപഡുഗു ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപ്പിടിച്ചത്. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. യാത്രയ്ക്കിടെ ബസിന്റെ എഞ്ചിൻ ഭാഗത്തുനിന്നാണ് തീ പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. പിന്നാലെ തീ ബസിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നു.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്.
തീപിടിത്തത്തിനിടെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സഹായിച്ചത്. ബസിന് സാങ്കേതിക തകരാറുണ്ടായിരുന്നോ, എഞ്ചിനിലെ ഏതെങ്കിലും ഭാഗത്തെ തകരാറാണോ തീപിടിത്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
SUMMARY: A bus caught fire in Chikabellapura; Passengers are safe

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം...

എ.എസ്. പാളയ സാന്ത്വനം ഓണച്ചന്ത 23 മുതൽ

ബെംഗളൂരു: അന്നസാന്ദ്ര പാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത 23 മുതൽ 25...

കർണാടകയിൽ 15,000 സർക്കാർ അധ്യാപക നിയമനം: അപേക്ഷകൾ നാളെ മുതൽ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിലേക്ക് 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു,...

മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: മൈസൂരു കേരളസമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അവാന്ത് ബികെജി...

‘മണ്ണിന മഞ്ച’; കുരീപ്പുഴ കവിതകൾ കന്നഡയിൽ

ബെംഗളൂരു: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കന്നഡയിലേക്കും. കുരീപ്പുഴ...

എസ്എൻഡിപി വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്റെ വാര്‍ഷിക പൊതുയോഗവും...

നൈസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (BMICP) പദ്ധതി അഥവാ 'നൈസ്' (Nandi...

Related Articles

Popular Categories